ഇനി നല്ല ചിന്തകള്‍ മാത്രം പ്രചരിക്കട്ടെ; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയ സാന്നിധ്യമായി ‘തോട്ട് ഫോര്‍ ദി ഡേ’ വെബ് സീരീസ്

കൊച്ചി: മൊബൈല്‍ വിപ്ലവത്തിന്റെ കാലഘട്ടത്തില്‍ എല്ലാം നമ്മുടെ വിരല്‍ത്തുമ്പിലുണ്ട്. ലോകത്തിന്റെ നാന ഭാഗങ്ങളിലെ കിടക്കുന്ന എല്ലാ വിവരങ്ങളും ഇന്‍ര്‍നെറ്റ് എന്ന ഒരു കുടക്കീഴില്‍ ലഭ്യമാണ്. എല്ലാ കാര്യങ്ങളിലും രണ്ട് വശങ്ങളുണ്ടെന്നാണ് പറയാറ്. ഒന്ന് നല്ലതുമാത്രമായിരിക്കും മറ്റൊന്ന് ചീത്തയും. ഇന്റര്‍നെറ്റിലും സമാനമാണ്. നമ്മുടെ മാനസികമായ വളര്‍ച്ചയ്ക്ക് യാതൊരു സംഭാവനകളും നല്‍കാത്ത നിരവധി വീഡിയോകളും വാര്‍ത്തകളും ഇന്ന് സോഷ്യല്‍ മീഡിയകളില്‍ സുലഭമാണ്.
ഇത്തരം മള്‍ട്ടീമീഡിയാ വിവരങ്ങള്‍ നമുക്ക് ഉപകാരപ്രദമല്ലെന്ന് മാത്രമല്ല ചിലതൊക്കെ പുതുതലമുറയ്ക്കും സമൂഹത്തിനും ദോഷകരമായി ഭവിക്കുകയും ചെയ്യും. പോസീറ്റീവ് എനര്‍ജിയോടെ രാവിലെ എഴുന്നേല്‍ക്കാന്‍ നാം ഓരോരുത്തരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ആളുകള്‍ക്ക് അത്തരമൊരു തുടക്കം പലര്‍ക്കും ലഭിക്കാറില്ലെന്നതാണ് സത്യം.
മീഡിയാ വില്ലേജ് ടെലിവിഷന്‍ വെബ് സീരീസായ ‘തോട്ട് ഫോര്‍ ദി ഡേ’ ആരംഭിക്കുന്നത് അത്തരമൊരു ആലോചയില്‍ നിന്നാണ്. നമ്മുടെ ദിവസത്തെ ആരംഭം എത്ര മനോഹരമാക്കാം!. ഓരോ ദിനത്തിന്റെ ആരംഭത്തിലും പുത്തനുണര്‍വേകുന്ന വിവരങ്ങള്‍, കഥകള്‍, ചരിത്രങ്ങള്‍ തുടങ്ങിയവ നമ്മിലേക്ക് എത്തിക്കുക.
ചങ്ങനാശേരിയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ആരംഭിച്ച you tube channel ആണ് തോട്ട് ഓഫ് ദി ഡേ നിർമ്മിക്കുന്നത്. യൂടൂബില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചു മുന്നേറുന്ന സീരീസ്, ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഹലോ,ടിക്ക്ടോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമിലും വൈറലാണ്.

ഒരു വെബ് ചാനലിനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്ര മുഹൂർത്തം. MVTV – യുടെ ജനപ്രീയ പരിപാടി THOUGHT FOR THE DAY 365 എപ്പിസോഡിൽ എത്തിയിരിക്കുന്നു.പ്രോഗ്രാം പ്രൊഡ്യൂസർ എബിൻ ഫിലിപ്പിൻ്റെ നേത്യത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടന്നു വരുന്ന ഇന്നത്തെ ചിന്താവിഷയം എന്ന പ്രോഗ്രാം ഹിറ്റിലേക്ക് കുതിക്കുന്നു.. പ്രോഗ്രാം അവതരിപ്പിക്കുന്നത് ഷിജി ജോൺസൺ ഹയർസെക്കൻഡറി സ്കൂൾ ടീച്ചറും മോട്ടിവേഷനൺ ട്രെയിനറുമാണ്. ഛായാഗ്രഹണം ഗബ്രിയേൽ ,എഡിറ്റിംഗ് അരുൺ സൗണ്ട് റെക്കോഡിങ് അമൽ എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *