Sunday, August 7, 2022

തോട്ടോഗ്രഫി 2

തോട്ടോഗ്രഫി 2

പ്രതാപ് ജോസഫ്

“a good photograph is knowing where to stand”
Ansel Adams

നിൽപ്പ്‌ വെറും നിൽപ്പല്ല, നിലപാടുകൂടിയാണ്‌. എവിടെ നിൽക്കണം/ എന്ത് നിലപാടെടുക്കണം എന്നറിയുന്നതാണ്‌ ജീവിതത്തിലെയും ഏറ്റവും അനിവാര്യമായ അറിവ്‌. ഫോട്ടോഗ്രഫിയും നിങ്ങളോട്‌ ആവശ്യപ്പെടുന്നത്‌ അതു തന്നെയാണ്‌. നിൽക്കാൻ പഠിച്ചാൽ എല്ലാമായി എന്നു പറയാം. എത്ര വീണിട്ടാണ്‌ നാമോരോരുത്തരും നിൽക്കാൻ പഠിച്ചത്‌ എന്നാലോചിച്ചാൽ അതിന്റെ ബുദ്ധിമുട്ട്‌ മനസ്സിലാവും. എവിടെ നിൽക്കണം എന്നറിയണമെങ്കിൽ വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ്‌ ആവശ്യമാണ്‌. ക്രിക്കറ്റ്‌ കളി അറിയാത്ത ഒരാൾ ആ കളി പകർത്താൻ പോയാൽ എങ്ങനെ ഉണ്ടാവും. ആദ്യം അയാൾ കളി നിയമങ്ങൾ പഠിക്കേണ്ടിവരും. എന്നാലേ അയാൾക്ക്‌ എവിടെ നിന്നാൽ മികച്ച ഫോട്ടോയെടുക്കാൻ കഴിയും എന്ന് മനസ്സിലാവുകയുള്ളു. ഫോട്ടോഗ്രഫിയിലെ ഏതൊരു വിഷയവും അങ്ങനെ തന്നെയാണ്‌. വെളിച്ചം, മഴ, കാറ്റ്‌, ജീവികളുടെയും മനുഷ്യരുടെയും പ്രകൃതം; പെരുമാറ്റരീതികൾ അതൊക്കെ അറിയുന്ന ഒരാൾക്കേ ഒരിമേജ്‌ ഭാവന ചെയ്യാൻ കഴിയൂ. ഫോട്ടോഗ്രഫി പലപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ കല എന്നതിനേക്കാൾ സംഭവിക്കാൻ പോകുന്നതിന്റെ കലയാണ്‌. ഈ നിമിഷത്തിന്റെതെന്നതിനെക്കാൾ അടുത്തനിമിഷത്തിന്റെ കലയാണ്.
“പറക്കുന്ന
പക്ഷിയെ
പ്രതീക്ഷിച്ചു വേണം
ഇരിക്കുന്ന
പക്ഷിയെ
പകർത്താൻ”
ആ അർത്ഥത്തിൽ ഫോട്ടോഗ്രാഫർ നോക്കുന്നത് ഭാവിയിലേക്കാണെന്ന് പറയാം. കാണുന്നതിനപ്പുറമാണ് ആ കാഴ്ച. മുന്നിലുള്ള മൂർത്തതയെയാണ് പകർത്തുന്നതെങ്കിലും ഭാവനയിലുള്ള അമൂർത്തതയെയാണ് ആവിഷ്‌കരിക്കുന്നത്.
വേറൊരു രീതിയിൽ പറഞ്ഞാൽ ഭാവികാലത്തിന് ഭൂതകാലത്തെ ഓർമിക്കാനുള്ള ഏറ്റവും നല്ല ഉപാധികൾ കൂടിയാണ് ഫോട്ടോഗ്രാഫുകൾ. അതേ, അയാളുടെ കാലുകൾ വർത്തമാനത്തിലാണ്. അവിടെനിന്ന് അയാൾ/അവൾ ഭാവിയിലേക്ക് നോക്കുന്നു. ഭാവി അയാളിലൂടെ പോയകാലത്തിലേക്ക് നോക്കുന്നു. അങ്ങനെ കാലം കാമറക്കണ്ണിൽ ഘനീഭവിച്ചു  കിടക്കുന്നു.

arteria pratap joseph 1

arteria pratap joseph 2

arteria pratap joseph 3

arteria pratap joseph 4


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related Articles

നീന്തൽ

കവിത  യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു. വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽ കല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും. കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി. കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല. കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു! നീന്തിപ്പോയ...

കല്ലുവിളയിലെ കവടികളിസംഘം

കഥ ബിനുരാജ് ആർ. എസ് 1. "തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം", സേവിയും ഗോപനും തീരുമാനിച്ചു. "ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്. കുറേ നാളായി പല കാര്യങ്ങൾക്ക് ഓങ്ങി വെക്കണ്. നമ്മളക്കൊണ്ടെന്തക്ക പറ്റോന്നവന് കാണിച്ച് കൊടുക്കണം." ഒരു...

In the Mood for Love

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: In the Mood for Love Director: Wong Kar-wai Year: 2000 Language: Cantonese 'ഇതൊരു അശാന്തമായ നിമിഷമാണ്. അവള്‍ തല താഴ്ത്തി നിന്നു... അടുത്തുവരാന്‍ അയാള്‍ക്കൊരവസരം നല്‍കാനായി. പക്ഷേ, അയാള്‍ക്കതിനായില്ല,...
spot_img

Latest Articles