HomeTHE ARTERIASEQUEL 03വിഷകരമായ ആണത്തവും ക്വീയര്‍ ജീവിതവും

വിഷകരമായ ആണത്തവും ക്വീയര്‍ ജീവിതവും

Published on

spot_imgspot_img

ലേഖനം
Toxic Masculinity and Queer life

അനസ് എൻ. എസ്.
(Research Scholar, Kerala University)

“I try to live the moment and not obey laws, rules, conventions or norms; to react to a sensation, a feeling or an emotion. You can’t program emotion”
–Anne Parillaud [French actress]

ആണെന്നാല്‍ കാരിരുമ്പിന്റെ മനക്കരുത്തുള്ളവനും പെണ്ണെന്നാല്‍ പൂവിന്റെ മൃദുലതയാര്‍ന്ന മനസ്സുള്ളവരെന്നുമുള്ള ആദര്‍ശസങ്കല്‍പം ലോകമനസ്സാക്ഷിയില്‍ വേരുറച്ചത് ക്ലാസ്സിക് കാലഘട്ടങ്ങള്‍ക്കും ഇതിഹാസകാലങ്ങള്‍ക്കും അപ്പുറത്താണ്. Gender ന്റെ ബൈനറി സ്വഭാവത്തില്‍ ഊന്നിയതാണ് ഈ നിരീക്ഷണമെങ്കിലും സമൂഹത്തിന്റെ പൊതുമനസ്സ് ചിന്തിക്കുന്നതും സഞ്ചരിക്കുന്നതും ഈ വഴിക്കാണ്.

ആണത്തത്തെ ആഘോഷിക്കുന്ന പുരുഷകേന്ദ്രീകൃതമായ പൊതുസമൂഹമാണ് നമ്മുടെത്. പെണ്ണിനെ അടക്കി നിര്‍ത്തുന്നവന്‍ വീരപുരുഷനും ആണിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവള്‍ വിശുദ്ധവനിതയും ആകുന്നത് നാം നിരന്തരം കാണുന്നതാണ്. ആണ്‍വര്‍ഗം ഒരു elite ക്ലാസ്സ്‌ ആണെന്ന മിത്തില്‍ ചുറ്റിപ്പറ്റിയാണ്‌ നമ്മുടെ സര്‍വ വ്യവഹാരങ്ങളും നിലനില്‍ക്കുന്നത്. Simon de Beauvoir ന്റെ Second Sex, Virginia Woolf ന്റെ A room of One’s own എന്നിവയില്‍ തുടങ്ങി ഇന്ന് വരെയുള്ള പല ഫെമിനിസ്റ്റ് സൈദ്ധാന്തിക ഗ്രന്ഥങ്ങളിലും ആണത്തം എന്ന ചിന്ത എത്ര വിഷം പുരണ്ടതാണ്‌ എന്ന് സൂചിപ്പിക്കുന്നുണ്ട്. ആണായി പിറന്നതിനാല്‍ ജന്മനാ കൈവരുന്ന മേല്‍ക്കോയ്മയുടെ രാഷ്ട്രീയവും മനഃശാസ്ത്രവും ഇഴപിരിച്ചു മനസ്സിലാക്കി അതിനെ ചികിത്സിക്കാന്‍ ഇവര്‍ ശ്രമിക്കുന്നുവെങ്കിലും അതിന്റെ ദുഷിച്ച വേരുകള്‍ നശിപ്പിക്കാന്‍ ആവുന്നതിനും അപ്പുറത്തേക്ക് ഒരുപാട് വളര്‍ന്നു എന്നതും വസ്തുതയാണ്.

Gender equality പോലും സാധ്യമാക്കാത്ത തരത്തില്‍ ഈ toxic musculinity വളര്‍ന്നിരിക്കുമ്പോള്‍ ഇത് എങ്ങനെയാണ് ക്യുയര്‍ ജീവിതത്തെ ബാധിക്കുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഒരു മനുഷ്യന്‍ തന്നെ ആവിഷ്കരിക്കുന്ന രീതിയില്‍ വലിയ രാഷ്ട്രീയമുണ്ട്. ശീലങ്ങള്‍, വാര്‍പ്പുമാതൃകകള്‍, അധികാരഘടന, എന്നിവയെല്ലാം കൂടിച്ചേര്‍ന്നാണ് നമ്മുടെ ജെന്റര്‍ ആവിഷ്കാരം. വസ്ത്രവും അലങ്കാരവും മാത്രമല്ല, ഉപയോഗിക്കുന്ന നിറങ്ങള്‍, ചെയ്യുന്ന ജോലികള്‍, സഞ്ചരിക്കുന്ന വാഹനങ്ങള്‍ എന്നിവ വരെ ഒരു മനുഷ്യന്റെ ജെന്റെര്‍ ആവിഷ്കാരത്തിന്റെ ചിഹ്നമായി കാണുന്ന ഘടനയാണ് നിലനില്‍ക്കുന്നത്. ഒരു ജെന്റെറിനെ ഇത്തരത്തില്‍ വാര്‍പ്പുമാതൃകയിലൂടെ സൃഷ്ടിക്കുമ്പോള്‍ പുരുഷത്വം, സ്ത്രൈണത എന്നിങ്ങനെ രണ്ട് ധ്രുവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഈ ധൃവങ്ങളെ കേന്ദ്രീകരിച്ച് ശരിയായത്/തെറ്റായത് എന്ന ഒരു ദ്വന്ദ്വം സൃഷ്ടിക്കപ്പെടുന്നു. ഇവിടേക്കാണ് പുരുഷന്റെ അടയാളം ഹെറ്ററോ സാധാരണത്വത്തിലൂന്നിയ വിഷകരമായ ചിഹ്നങ്ങള്‍ ആകുന്നത്. ഇണയെ ആക്രമിച്ചു കീഴടക്കുന്നത്തിലെ വീരത്വം ഒരു ഗുണമായി കാണുന്നതും ആല്‍ഫാ പുരുഷസങ്കല്‍പം ആദര്‍ശാത്മകമായി കാണുന്നതും ഇവിടെയാണ്.

Toxic musculinity മുന്നോട്ട് വെയ്ക്കുന്ന പ്രശ്നകരമായ ഒരു സംഗതിയാണ് പൂര്‍ണ്ണപുരുഷന്‍ (complete man) എന്ന സങ്കല്പം. ആണിന്റെ സാമുദ്രികലക്ഷണങ്ങളില്‍ ഉയരവും പേശീദൃഢതയും രോമവും സ്ത്രീതല്പരതയും പ്രത്യുല്പാദനശേഷിയും ഒക്കെ പൂര്‍ണതയുടെ ഘടകങ്ങളായി കടന്നു വരുന്നു. കിടപ്പറയില്‍ സ്ത്രീയെ ലൈംഗീകമായി കീഴ്പ്പെടുത്തി ‘സംതൃപ്തി’ നല്‍കുകയും അവളില്‍ ഉത്തമരായ സന്താനത്തെ (ആണ്‍സന്താനമാണെങ്കില്‍ അത്രയും കേമം!) ഉത്പാദിപ്പിക്കുന്ന ഒരുവനാണ് ഉത്തമനായ പുരുഷന്‍ (perfect man) എന്ന് ഭൂരിപക്ഷം ആണ്‍പ്രജകളും അത്രതന്നെ പെണ്‍പ്രജകളും വിചാരിക്കുന്നുണ്ട്. ഈ ശരീരസങ്കല്‍പ്പവും ലൈംഗീകചിന്തയും തന്നെ ലിംഗലൈംഗീക ന്യൂനപക്ഷത്തെ പാടേ നിരാകരിക്കുന്നു.

രോമമില്ലാത്ത പുരുഷന്‍, സ്ത്രൈണതയുള്ള പുരുഷന്‍, ശബ്ദത്തിന്റെ കനം കുറഞ്ഞ പുരുഷന്‍, പ്രത്യുല്പാദനശേഷി ഇല്ലാത്ത പുരുഷന്‍, സ്വവര്‍ഗാനുരാഗിയായ പുരുഷന്‍ എന്നിവ എല്ലാം തന്നെ പൂര്‍ണ്ണപുരുഷന്‍ എന്ന സങ്കല്‍പ്പത്തിന് പുറത്ത് സ്ഥിതി ചെയ്യുന്നവയാണ്. ഇവരെയൊക്കെ പുരുഷത്വം കുറഞ്ഞവര്‍ എന്ന് ചിന്തിച്ച് ആന്തിരകമായെങ്കിലും മാറ്റിനിര്‍ത്തുന്നവരാണ് പൊതുസമൂഹം. പുരുഷലിംഗം സ്ത്രീയോനിയില്‍ തുളച്ചുകയറ്റാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് എന്ന് വാദിക്കുന്നവര്‍ അപകടകരമായ ദ്വന്ദ്വമാത്രചിന്തയ്ക്ക് അടിമപ്പെട്ടവരാണ്. IPC 377 പിന്‍വലിക്കുന്നതിനു മുന്‍പ് പീനല്‍ കോഡ് വിഭാവന ചെയ്ത piercing code കള്‍ തന്നെയാണ് ആദര്‍ശാത്മകലൈംഗീകരീതികളായി കണ്ടുവരുന്നത്. ലിംഗയോനീബന്ധങ്ങള്‍ അല്ലാത്ത എല്ലാതരം ലൈംഗീകരീതിയുടെയും ‘തറവാടിത്ത’ത്തില്‍ സംശയമുള്ളവരാണ് പൊതുസമൂഹം.

‘ആണാണെന്നു പറഞ്ഞ് മീശയും വെച്ച് നടന്നിട്ട് കാര്യമില്ല’, ‘ആണുങ്ങളായാല്‍ പറഞ്ഞ വാക്കിനു വിലവേണം’, ‘ജയിലും കോടതിയും ഒക്കെ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്’, ‘പ്രേമിക്കുന്ന പെണ്ണിനെ പറ്റി അനാവശ്യം പറഞ്ഞാല്‍ തന്റേടമുള്ള ഏതൊരു ആണിനും നോവും’ എന്നിങ്ങനെ ആണിനെ glorify ചെയ്യുന്ന എത്ര വാചകങ്ങളാണ് ദിവസവും കേള്‍ക്കുന്നത്. ‘പെണ്‍കുട്ടികളെപ്പോലെ കരയാതെ, നീയൊരു ആണ്‍കുട്ടിയല്ലേ ?’ എന്ന് ആണ്‍മക്കളോട് പറയുന്ന എത്രയോ അമ്മമാരുണ്ട്. ‘പെണ്ണുങ്ങളെപ്പോലെ വീട്ടിനകത്ത് കയറിയിരിക്കാതെ പുറത്തോട്ടൊക്കെ ഇറങ്ങെടാ’ എന്നു കേള്‍ക്കാത്ത എത്ര introvert പുരുഷന്മാര്‍ ഉണ്ടാവും ? നാണം, അധോമുഖത്വം എന്നിവയെല്ലാം പുരുഷന് അപമാനമാണ് എന്നാ പാഠങ്ങള്‍ കേട്ട് വിറങ്ങലിക്കുന്ന ഒത്തിരി പുരുഷന്മാര്‍ ഉണ്ട്. Gender politics ചര്‍ച്ചകളില്‍ പോലും ‘മൃദുപുരുഷന്‍’ എന്ന പേരിട്ട് ഇവരെയെല്ലാം മാറ്റിനിര്‍ത്തുന്നുണ്ട്.

ആണത്തത്തെ ആഘോഷിക്കുന്നവര്‍ പിന്തുടരുന്ന ശീലങ്ങളെ പുരുഷലക്ഷണമായി കണക്കാക്കുന്നതാണ് സമൂഹത്തിന്റെ ശീലം. ലഹരികള്‍ പുരുഷന്റെ കുത്തകയാവുന്നതും ലഹരി ഉപയോഗിക്കുന്ന പുരുഷന്‍ ഹീറോയും അതെ ലഹരി ഉപയോഗിക്കുന്ന സ്ത്രീ ‘പിഴച്ചവ’ളും ആകുന്നത് അവിടെയാണ്. ‘ആണത്തം’ തെളിയിക്കാന്‍ കള്ളുകുടിയും സിഗരറ്റ് വലിയും ശീലമാക്കേണ്ടിവരുന്ന ഒത്തിരി പേരുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞതോ അല്ലാത്തവരോ ആയ ട്രാന്‍സ്-പുരുഷന്മാരില്‍ പലരും ലഹരി ഉപയോഗം തുടങ്ങുന്നത് താന്‍ ഒരു പുരുഷനാണ് എന്ന് സ്വയം ഉറയ്ക്കാനും അതിനേക്കാളുപരി മറ്റുള്ളവരില്‍ ഉറപ്പിക്കാനുമാണ്.

സ്ത്രീ ഓടിക്കുന്ന വാഹനത്തിന്റെ പിന്നില്‍ ഇരിക്കാന്‍ പോലും അപകര്‍ഷതയുള്ള പുരുഷന്മാരാണ് സമൂഹത്തില്‍ ഉള്ളത്. അത് താന്‍ സ്ത്രീയ്ക്ക് പിന്നില്‍ അല്ല മുന്നില്‍ ആകേണ്ടവനാണ് എന്ന ചിന്ത മനസ്സില്‍ ഉള്ളത് കൊണ്ടാണ്. ഇത്തരത്തില്‍ തങ്ങള്‍ ഉയര്‍ന്നവരും മുന്‍പന്തിയിലുള്ളവരുമാണ് എന്ന ചിന്തയാണ് സ്വവര്‍ഗാനുരാഗികളെ കളിയാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ഒന്‍പത് എന്ന് ക്വിയര്‍ വ്യക്തികളെ വിളിച്ച് അപഹസിക്കുന്നത് അവര്‍ അപൂര്‍ണ്ണരാണ്(തങ്ങള്‍ പൂര്‍ണ്ണരും) എന്ന അര്‍ഥം മനസ്സില്‍ വെച്ച്കൊണ്ടാണ്. പേരില്‍ പത്തുണ്ടെങ്കിലും പത്തിലെത്താത്ത അപൂര്‍ണ്ണത ഒമ്പതിനുണ്ട് എന്നവര്‍ കരുതുന്നുണ്ട്. ഇത്രയ്ക്കും വിഷമയമാണ് ഹോമോഫോബിക് ആയ പൂര്‍ണ്ണപുരുഷന്മാരുടെ ചിന്തകള്‍.

മുഖ്യധാരാസിനിമകളും മറ്റു മാധ്യമങ്ങളും ഇത്തരം toxic musculinity യെ ആഘോഷിച്ചു പണം വാരുന്നവരാണ്. തമാശപരിപാടികളില്‍ സ്ത്രൈണതകലര്‍ന്ന പുരുഷന്മാരെ കൊണ്ടുവന്ന് ചിരി ഉണ്ടാക്കുന്നത് toxic musculinity സമൂഹത്തില്‍ അപകടകരമാം വിധം സാധാകരണീക്കപ്പെട്ടു എന്നതിന്റെ തെളിവാണ്.

പൂര്‍ണ്ണപുരുഷന്‍, പുരുഷമേല്‍ക്കോയ്മ എന്നീ ചിന്തകളാണ് സമൂഹത്തില്‍ ക്വിയര്‍ വിരുദ്ധത പ്രചരിപ്പിക്കുന്നത്. പുരുഷനും പുരുഷത്വവും പരസ്പരപൂരകമല്ല എന്ന ബോധം സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. Micro politics ന്റെ ഉദയവും meta narrative കളുടെ അന്ത്യവും പൊതുസമൂഹത്തിന്റെ മനസ്സില്‍ ഇനിയും കടന്നുവരാത്ത ചിന്തകളാണ്. മനുഷ്യത്വം ദുരഭിമാനത്തെ മറികടക്കുന്ന നാളിലേ ഇതിനു പരിഹാരമുണ്ടാവുകയുള്ളൂ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...