നടനസഞ്ചലനം , ശാസ്ത്രീയ നടനങ്ങളുടെ ത്രിദിന വിജ്ഞാന വിനിമയ ക്യാമ്പ്

ലോകനൃത്താദിനാഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയത്തിൽ ‘നടനസഞ്ചലനം’ ശാസ്ത്രീയ നടനങ്ങളുടെ ത്രിദിന വിജ്ഞാന വിനിമയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 ,28 ,29 ദിവസങ്ങളിലായി പൂക്കാട് കലാലയത്തിലെ സർഗ്ഗവനിയിൽ വെച്ചാണ് ക്യാമ്പ്. പ്രശസ്ത നർത്തകരായ ഡോ: രജിത രവി, പൂജ ശബരിനാഥ് , രവി ബേഗൂർ, ശ്രീജിൽ ബാബു, ഡോ ലതി ഇടവലത്ത് തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസുകൾ കൈകാര്യം ചെയ്യും . താല്പര്യമുള്ളവർ രജിസ്ട്രേഷന് 9446068788, 9846551278 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *