Homeവിദ്യാഭ്യാസം /തൊഴിൽEducationഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം: പ്രവേശനത്തിന് അപേക്ഷിക്കാം

ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം: പ്രവേശനത്തിന് അപേക്ഷിക്കാം

Published on

spot_imgspot_img

ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തില്‍ പി എസ് സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (6 വര്‍ഷം), ചെണ്ട, മദ്ദളം (4 വര്‍ഷം) എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മേല്പറഞ്ഞ വിഷയങ്ങളില്‍ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് അതത് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കും അപേക്ഷകള്‍ ക്ഷണിച്ചു. ഏഴാം തരം പാസ്സാണ് ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശനത്തിന് നിശ്ചയിച്ചിരിക്കു കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. പരിശീലനവും ഭക്ഷണം ഒഴികെയുള്ള താമസസൗകര്യവും സൗജന്യമാണ്. അംഗീകൃത നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസം 1000 രൂപ സ്‌റ്റൈപ്പന്റിന് അര്‍ഹതയുണ്ടാവും. കഥകളി വേഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പന്റിനു പുറമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാവും. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം നല്‍കും. താല്‍പര്യമുള്ളവര്‍ രക്ഷിതാവിന്റെ സമ്മതപത്രവും ഫോ നമ്പറുമടങ്ങുന്ന അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കി സ്വന്തം മേല്‍വിലാസം എഴുതിയ 5 രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മെയ് 2-ന് മുമ്പ് സെക്രട്ടറി, ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121, തൃശ്ശൂര്‍ എ വിലാസത്തില്‍ അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0480 2822031.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this