പ്രണയരക്തം കൊടുക്കൂ, വ്യത്യസ്തമായി ആഘോഷിക്കൂ…

കോഴിക്കോട്: മറ്റൊരു പ്രണയ ദിനം കൂടി വിരുന്നെത്തുമ്പോൾ, വ്യത്യസ്തമായ രീതിയിൽ വരവേൽക്കാൻ ഒരുങ്ങുകയാണ് കോഴിക്കോട്ടെ സ്നേഹനിധികൾ. ലോകം ഫെബ്രവരി 14 നെ ആഘോഷമാക്കാൻ സമ്മാന കൈമാറ്റങ്ങൾക്ക് തയ്യാറെടുക്കുമ്പോൾ, വലിയയൊരു സമ്മാനം കൈമാറാനുള്ള ഒരുക്കത്തിലാണവർ.

2019 ഫെബ്രുവരി 14 പ്രണയദിനത്തിൽ കോഴിക്കോട് ബീച്ച് നേവി ക്ലബ്ബിൽ വെച്ച് ബ്ലഡ് ഡോണേഴ്സ് കേരള, കോഴിക്കോടിൻ്റെ നേതൃത്വത്തിൽ കോട്ടപ്പറമ്പ് ഹോസ്പിറ്റലിൻ്റെയും ഇക്കായീസ് റെസ്റ്റോറന്റിന്റെയും സഹകരണത്തോടെ വാലൻ്റൈൻസ് ഡേ സ്പെഷ്യൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

“…പൂക്കളും മറ്റും സമ്മാനമായി നൽകുന്നതു പോലെ ഈ ഒരു പ്രണയദിനത്തിൽ രക്തം സമ്മാനമായി നൽകാൻ നിങ്ങളൊക്കെ തയ്യാറല്ലേ…”
– സംഘാടകരുടെ ചോദ്യമാണ്.

നന്മ നിറഞ്ഞ ഈ ജീവൻരക്ഷാ ദൗത്യത്തിൽ പങ്കാളികളാവാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക:

മിഥുൻ:9745688025

സിറാജ്:9946636583
ഷമീർ:9995958182

തിരുത്ത്

ഇതേ വാർത്ത നേരത്തെ പ്രസിദ്ധീകരിച്ചപ്പോൾ കവർ ചിത്രത്തിലെ ലോഗോ മാറിപ്പോയതിൽ ക്ഷമചോദിക്കുന്നു. പരിപാടി നടത്തുന്ന ‘Blood Donor’s Kerala’ എന്ന സംഘടനയുടെ ലോഗോക്ക് പകരം ‘All Kerala Blood Donor’s Association’ ന്റെ ലോഗോ ആയിരുന്നു കവർ ചിത്രത്തിൽ ഉൾപ്പെട്ടിരുന്നത്. ഞങ്ങളുടെ ഡിസൈനർക്ക് പറ്റിയ അബദ്ധമാണ്. ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായ ശ്രദ്ധക്കുറവ് കാരണം, ‘Blood Donor’s Kerala’ യുടെ ഭാരവാഹികൾക്കും പ്രവർത്തകർക്കും ഉണ്ടായ വിഷമത്തിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. ഫെബ്രവരി 14 ന് നടക്കുന്ന രക്തദാന ക്യാമ്പിന് എല്ലാ വിധ ആശംസകളും.

– എഡിറ്റർ, ആത്മ ഓൺലൈൻ

Leave a Reply

Your email address will not be published. Required fields are marked *