വല്‍സന്‍ ഡിക്രൂസ് അന്തരിച്ചു

വല്‍സന്‍ ഡിക്രൂസ് അന്തരിച്ചു. പ്രമേഹബാധിതനായി ചികിത്സയിലായിരുന്നു. ദീര്‍ഘകാലം മലയാള സിനിമയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മദ്രാസില്‍ ഫിലിം എഡിറ്റിങില്‍ അസിസ്റ്റന്റായാണ് സിനിമാ ജീവിതം തുടങ്ങിയത്. ഇരുനൂറിലധികം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിബി മലയില്‍ സംവിധാനം ചെയ്ത ഫ്‌ളാഷ് എന്നുതുടങ്ങി അനേകം ചിത്രങ്ങളുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എം.ടി. വാസുദേവന്‍ നായര്‍, ഐ.വി. ശശി, സിബി മലയില്‍, ശ്രീകുമാരന്‍ തമ്പി, ഷാജി കൈലാസ് തുടങ്ങിയവരുടെ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *