Friday, July 1, 2022

അവിശ്വസനീയമായ വിലക്കുറവിൽ

കവിത
വർഷ മുരളീധരൻ

എഴുതാൻ മറന്നിരിക്കുന്നു. 
പേനയെടുക്കുമ്പോൾ കൈകൾ വിറക്കുന്നു. 
അക്ഷരങ്ങളെന്നെ നോക്കി പല്ലിളിക്കുന്നു. 
ശൂന്യമായ പേപ്പറിൽ, ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട കുഞ്ഞെന്നപോലെ ഞാൻ തനിച്ചാവുന്നു. 
ഞാനെന്റെ പഴയകവിതകൾ വില്പനക്ക് വെക്കുന്നു.
 
ചിരി
മിണ്ടാൻ മറന്നിരിക്കുന്നു. 
ചുണ്ടുകൾ ശബ്‌ദിക്കാനാവാതെ വിറക്കുന്നു. 
വാക്കുകളോ അതിന്റെ ദംഷ്‌ട്ര കാട്ടി പേടിപ്പിക്കുന്നു. 
വേദിയിൽ പ്രസംഗം മറന്ന കുട്ടിയെപ്പോലെ ഞാനിവിടെ ഒറ്റക്കാവുന്നു. 
ഞാനെന്റെ ചിരികളെ വില്പനക്ക് വെക്കുന്നു.
 
സമയം
നടക്കാൻ മറന്നിരിക്കുന്നു. 
നടക്കാനിറങ്ങുമ്പോൾ കാലുകളിടറുന്നു. 
പ്രിയപ്പെട്ട ഇടങ്ങളൊക്കെയും അപരിചിതത്വത്തിന്റെ മുഖംമൂടിയണിയുന്നു. 
നീന്തലറിയാത്ത പെൺകുട്ടിയെപ്പോലെ 
ഞാനീ കയത്തിൽ കൈകാലിട്ടടിക്കുന്നു. 
ഞാനെന്റെ സമയത്തെ വില്പനക്ക് വെക്കുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

Comments are closed.

spot_img

Related Articles

പഴുത്തില

കവിത സുബീഷ് തെക്കൂട്ട് നീയറിഞ്ഞതൊന്നുമല്ല ഞാനെന്നറിഞ്ഞാൽ നീയെന്നെ വിട്ടുപോകുമോ? വരുംവർഷം വസന്തം വരാതാകുമോ? നമുക്കിടയിലീ കിടപ്പറ കടലിടുക്കിൽ തകർന്ന കപ്പലാകുമോ? പൊതിയുമീ കരതലം പൊഴിയും പവിഴമല്ലി കുതിരും ഹർഷം ഉതിരും ഉതിർമുല്ലവാനം എനിക്കന്യമാകുമോ എന്നെ നീ വേർപെടുത്തുമോ? പെയ്ത്തിലീയിടർച്ച മഴ തൻ നോവോ നിന്‍റെ കണ്ണീരോ? പറഞ്ഞില്ലയെന്തേ ഒരുനാളെങ്കിലും മുന്നേ ഇതല്ല ഞാനെന്നത് മറച്ചുവോ നിന്‍റെ ചോദ്യം മുഖംതിരിച്ച് ഞാനും നീ വിതുമ്പി വിളറിവീണു മുറ്റത്തൊരു വെയിൽ പിന്നെയും നീ വിളിപ്പൂ മടിയിൽ...

മഞ്ഞപ്പൂച്ചക്കുഞ്ഞിന്റെ മരണം

കവിത രാധിക സനോജ് എൻ്റെ പൂച്ചക്കുഞ്ഞിനെ ഞാൻ ഇന്ന് മറവു ചെയ്തു നുര വന്ന ചുണ്ടിലേക്ക് ഒന്ന് രണ്ട് എന്ന് കുടിനീരിറ്റിച്ചപ്പോൾ എനിക്കറിയാത്ത ഭാഷയിൽ അത് അമ്മേ എന്നു വിളിച്ചു അത് മൃഗമല്ലാതായി, അപ്പോൾ ഭൂമിയെന്ന വീട്ടിലെ, വിലപിക്കുന്ന ഒരു കൊച്ചു കുടുംബമായിരുന്നു , ഞങ്ങളപ്പോൾ ചികിത്സ കിട്ടാതെ മരിച്ച കുഞ്ഞുങ്ങൾ എൻ്റെ...

ട്രോൾ കവിതകൾ ഭാഗം 8

വിമീഷ് മണിയൂർ ചെക്ക് വീട്ടിൽ പ്രായമായി വരുന്ന പൂച്ചയുടെ കല്ല്യാണത്തിനായ് മാറ്റി വെച്ച, ബാങ്കിലിട്ട പൈസ ഇടയ്ക്കൊക്കെ വെയിലത്തിട്ട് ഉണക്കണേ അല്ലെങ്കിൽ പൂപ്പല് പിടിക്കുമെന്ന് പറയാൻ സ്കൂട്ടറിൽ പോകുന്ന വഴിക്കാണ് ആക്സിഡൻ്റ് ഉണ്ടായത്. ഒരു തവള...
spot_img

Latest Articles