Homeലേഖനങ്ങൾഅതിവായനയെ വായിക്കാനെടുക്കുമ്പോൾ

അതിവായനയെ വായിക്കാനെടുക്കുമ്പോൾ

Published on

spot_imgspot_img

ലികേഷ് എം.വി

നമുക്ക് ദഹിച്ചാലും ഇല്ലെങ്കിലും എങ്ങനെ ഒരു സാഹിത്യ കൃതി വായിക്കാനെടുക്കണമെന്നതിന് ഒരു പരിധി വരെ കൃത്യമായ രീതിശാസ്ത്രമുണ്ട് എന്നതാണ് സത്യം. അതായത് , സാഹിത്യം എന്നത് പൂർണമായും സബ്ജക്ടീവ് ഒന്നുമല്ല എന്നർത്ഥം.

കുറേ കാലമായി നിലനിൽക്കുന്നതാണെങ്കിൽ കൂടി , അടുത്ത കാലത്ത് ജനപ്രീതിയാർജിച്ച ഒരു തരം വായന, അല്ലെങ്കിൽ അതിവായനയുണ്ട്. അത് എന്തിനെയും കാൽപനികവത്കരിക്കുന്ന രീതിയാണ്.
അന്തർമുഖത്വം എന്നത് സ്വാഭാവികമായ ഒന്നായി കാണേണ്ടതിന് പകരം , അതിനെ കൂടുതലായി ഫാഷനബിൾ ആക്കിയെടുക്കുന്ന ഒന്ന് വായനയിലേക്ക് കൂടി കടത്തിവിടുന്നത് കാണാം.
സോഷ്യൽ മീഡിയയുടെ വരവോടെ കേരളത്തിൽ ആത്മഹത്യ , ഡിപ്രഷൻ തുടങ്ങിയവയുടെ അതികാൽപനികത വഴിഞ്ഞൊഴുകുന്നത് കാണാം.

likesh-mv-01
ലികേഷ് എം.വി

പലപ്പോഴും നന്ദിതയാണ് ഇത്തരമൊരു ആരാധനയുടെ പ്രധാന ഇര. ഒരു പക്ഷേ , ഫേസ്ബുക്കുള്ള കാലത്തായിരുന്നെങ്കിൽ രമണനെ പോലെത്തന്നെ ഇടപ്പള്ളി രാഘവൻപിള്ളയെയും മലയാളി ആഘോഷിച്ചേനെ !
നേരത്തെ പറഞ്ഞ , കവിതയ്ക്ക് പകരം കവി ആത്മഹത്യ ചെയ്ത രീതിക്ക് കൂടുതൽ ആരാധകരുണ്ടാവുന്നത് ശരിയായ രീതിയിൽ വായന നടക്കാത്തത് കൊണ്ടാണ്. വരികൾക്കിടയിൽ നിങ്ങൾക്ക് വിഷാദം വായിച്ചെടുക്കാനുവുന്നുണ്ടെങ്കിൽ അത് നല്ലത്. പക്ഷേ , ആ വിഷാദം കുറേ പണിപ്പെട്ട് ജീവിതത്തിലേക്ക് പകർത്തി വെക്കേണ്ടതിന്റെ ആവശ്യകതയില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്.

നാട്ടിലെ ചിത്രകാരന്മാർ ആരും തന്നെ തന്റെ ചെവി മുറിച്ച് കാമുകിക്ക് കൊടുക്കുന്നില്ലെന്നാണ് അറിവ്. വാൻ ഗോഗ് അങ്ങനെ ചെയ്തത് ഏത് തരത്തിലാണ് വളരെ റൊമാന്റിക് ആവുന്നത് ? കല / സാഹിത്യം എന്നത് മനുഷ്യൻ ഉള്ള കാലത്തോളം പ്രധാനപ്പെട്ട ഒന്നാണ്. എന്നിരിക്കിലും , അതിനെ ഏത് രീതിയിൽ നാമോരോരുത്തരും സ്വാംശീകരിക്കുന്നു എന്നത് വ്യക്തിപരമാണ് എന്ന വാദങ്ങൾക്കിപ്പുറത്ത് , ആ സ്വാംശീകരണം നിങ്ങളെ ഒരു നിലയില്ലാക്കയത്തിലേക്ക് തള്ളി വിടുന്നുണ്ടെങ്കിൽ അവിടെ പ്രശ്നമുണ്ട്. ഇവിടെ കലയോ സാഹിത്യമോ അല്ല പ്രശ്നത്തിലാവുന്നത്. നിങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്ന സാഹിത്യം മാത്രം ഉണ്ടാവണമെന്നല്ല പറഞ്ഞു വരുന്നത്.

ഒരുദാഹരണം പറയാം. പല ആവൃത്തി ഉദ്ധരിക്കപ്പെട്ട ഒരു വാക്യമാണ് ,

” Practice makes one perfect”.

ശരിയാണ്. പല തവണ ഒരു കാര്യം ചെയ്യുന്നതിലൂടെ അതിൽ വൈദഗ്ധ്യം ഉണ്ടാവുന്നുണ്ട്. പക്ഷേ ഞാൻ നാളെ ആളുകളെ കൊല്ലുന്നതാണ് പ്രാക്ടീസ് ചെയ്യുന്നതെങ്കിൽ ? ഞാനതിൽ ക്രൂരമായ ഒരു തരം വൈദഗ്ധ്യം കൈവരിക്കും. പുതിയ ആയുധങ്ങളോ രീതികളോ പ്രയോഗിക്കാം. അത്തരമൊരു ” കഴിവ് ” ആവർത്തിച്ച് ചെയ്യുന്നതിലൂടെ ഞാൻ മൂർച്ചപ്പെടുത്തിയത് കൊണ്ട് എനിക്കോ സമൂഹത്തിനോ വേറെയാർക്കെങ്കിലുമോ സമാധാനം ഉറപ്പ് വരുത്തുമോ ? ഇവിടെ ഫ്രാൻസിസ് ബേക്കണ് പിഴച്ചിട്ടില്ല. പക്ഷേ എന്റെ വായന പിഴച്ചു , അഥവാ ഞാനതിനെ manipulate ചെയ്യുന്നുണ്ട്.

വായന പൊതുവേ കരുതപ്പെടുന്നത് പോലെ casual ആയ ഒന്നല്ല. അപകടം പിടിച്ച ഒന്ന് തന്നെയാണ്.
മേൽപ്പറഞ്ഞ അതിവായനകളും കാൽപനിക പരിവേഷങ്ങൾ ചാർത്തിക്കൊടുക്കലുകളും വളരെ കുഴപ്പത്തിലാക്കുന്നവയാണ്.
കവിത തിരിച്ചറിയാത്ത ഒരാൾ സിൽവിയ പ്ലാത്തിനെ വായിച്ചിട്ടില്ലെങ്കിലും മൈക്രോവേവ് അവനിൽ തല വെക്കുന്നത് കവിതയാണെന്ന് പറഞ്ഞു കളഞ്ഞേക്കാം. അതുവരെ ആളുകൾ പരീക്ഷിക്കാത്ത രീതിയിൽ ഹെമിങ്ങ്വേ വെടി വെച്ച് മരിച്ചത് തികച്ചും കാൽപനികമാക്കി വാഴ്ത്തിയേക്കാം. ഇതൊന്നും കലയുടെയോ സാഹിത്യത്തിന്റെയോ പിടിയിൽ നിൽക്കുന്നതല്ല , മറിച്ച് വായനക്കാരന്റെ / വായനക്കാരിയുടെ ഉത്തരവാദിത്തമാണ്.

ഇടക്കൊന്ന് പൊങ്ങിപ്പറന്ന് ആകാശം തൊടാൻ നമുക്ക് കാൽപനികത വേണ്ടി വരും. എന്നാൽ പിന്നീട് നിലത്ത് അമർത്തിച്ചവിട്ടി മണ്ണിലൂടെ നടന്നേ പറ്റൂ. നമുക്ക് കുറച്ച് കൂടി ഉത്തരവാദിത്തമുള്ള വായനക്കാരാവേണ്ടതുണ്ട്.
പകരം അതിവായനയാവുമ്പോൾ , അതിന് വേണ്ടി കലയെയും സാഹിത്യത്തെ ഉപയോഗിക്കുമ്പോൾ നമ്മൾ വല്ലാതങ്ങ് പരാജയപ്പെടുന്നുണ്ട്. അതുണ്ടാവാതിരിക്കട്ടെ.

വായനാ ദിനാശംസകൾ !

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...