സൗബിന്‍ ഷാഹിര്‍, സൂരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രങ്ങളായ വികൃതി വരുന്നു

സൗബിന്‍ ഷാഹിര്‍, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വികൃതി ‘. ബാബുരാജ്, ഭഗത് മാനുവല്‍,സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവീസ്, അനിയപ്പന്‍, നന്ദകിഷോര്‍, പുതുമുഖ നായിക വിന്‍സി, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, ലിസി ജോസ്, ജോളി ചിറയത്ത്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
കട്ട് 2 ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ‘വികൃതി’ യുടെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു. അജീഷ് പി തോമസ്സ് കഥയും തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്, സനൂപ് എന്നിവര്‍ എഴുതുന്നു.സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-നിഖില്‍ രാജീവ്,ഷിഫില്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എ ഡി ശ്രീകുമാര്‍,കല-സുജിത്ത് രാഘവ്, മേക്കപ്പ്-അമല്‍ ചന്ദ്രന്‍,വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റില്‍സ്-നന്ദു ഗോപാലകൃഷ്ണന്‍,പരസ്യക്കല-ഓള്‍ഡ് മോക്‌സ്,എഡിറ്റര്‍-ആയൂബ് ഖാന്‍, ക്രീയേറ്റീവ് കോണ്‍ട്രിബൂഷന്‍ – സൈലെക്‌സ് എബ്രഹാം ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് കുമാര്‍,അസോസിയേറ്റ് ഡയറക്ടര്‍-അനീഷ് ജോര്‍ജ്ജ്,അസിസ്റ്റന്റ് ഡയറക്ടര്‍-ബിനു നാരായണന്‍,അജിത്,ജിതിന്‍,ഫിനാന്‍സ് കണ്‍ട്രോളര്‍-ശങ്കരന്‍ നമ്പൂതിരി,പ്രൊഡക്ഷന്‍ മാനേജര്‍-എബി,പ്രൊഡക്ഷന്‍എക്‌സിക്യൂട്ടിവ്-കണ്ണന്‍,വിതരണം-സെഞ്ച്വറി റിലീസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *