Friday, July 1, 2022

വൈരി ഇന്ന് റിലീസാവുന്നു, വിശദവിവരങ്ങളറിയാം

ആകാശ് പ്രകാശ് ബാനറിന്റെ പ്രഥമ ഹ്രസ്വചിത്രമായ വൈരി, ഇന്ന് വൈകീട്ട് റിലീസ് ചെയ്യും. ആകാശ് പ്രകാശ് മ്യൂസിക് & എന്റർടൈൻമെന്റ് ബാനറിൽ ഒട്ടനവധി മ്യൂസിക് ആൽബങ്ങളുടെ സംരംഭകനും കലാകാരനുമായ പ്രവാസി മലയാളി പ്രകാശ് നിർമ്മിക്കുന്ന വൈരി എന്ന ഈ ചിത്രം,
മാധ്യമപ്രവർത്തകൻ പ്രശാന്ത് ചില്ലയാണ് സംവിധാനം ചെയ്തത്. 19 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഖ്യം.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി, രഞ്ജിത്ത് ലാൽ ആണ് വൈരിയുടെ ആശയം പകർന്നത്. നിധീഷ് സാരംഗി ക്യാമറ കൈകാര്യം ചെയ്തപ്പോൾ,
എഡിറ്റിങ് വിപിൻ പി.ബി.എ.യും, പശ്ചാത്തലസംഗീതം സാന്റിയും നിർവഹിച്ചിരിക്കുന്നു.

വൈകുന്നേരം 5 മണിക്ക് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ പേജുകളിലൂടെ വൈരി റിലീസ് ചെയ്യും. ആകാശ് പ്രകാശ് മ്യൂസിക് & എന്റർടൈൻമെന്റിന്റെ യുട്യൂബ് ചാനലിലൂടെയാണ് വൈരി പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നത്. മണിദാസ് പയ്യോളി, അർജ്ജുൻ സാരംഗി, ദേവനന്ദ , ഗോപിക മേനോൻ , ഭാഗ്യരാജ് കോട്ടൂളി, ദിലീപ് ഹരിതം, അശോക് അക്ഷയ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. കോഴിക്കോട് കൊയിലാണ്ടിയിലെ തക്കാര ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചിത്രത്തിന്റെ പ്രീവ്യുഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രിവ്യൂവിന് ശേഷം പുഴു എന്ന സിനിമയിലെ അഭിവാജ്യഘടകങ്ങളായ അപ്പുണ്ണിശശി, ശിവദാസ് പൊയിൽക്കാവ് എന്നിവരെ ടീം വൈരി ആദരിച്ചു. നവാസ് വള്ളിക്കുന്ന്, ഷാജി പട്ടിക്കര, രതിൻ രാധാകൃഷ്ണൻ, സത്യചന്ദ്രൻ പൊയിൽക്കാവ്, നൗഷാദ് ഇബ്രാഹിം, ഡോ.ജാസിക് അലി, നികേഷ് നാരായണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

പിന്നണിയിലെ സാങ്കേതിക പ്രവർത്തകർ

ആർട്ട്‌ : മകേശൻ നടേരി

മേക്കപ്പ് : അശോക് അക്ഷയ്

അസോസിയേറ്റ് ക്യാമറ – ഷിബു ഭാസ്കർ, രാഹുൽ കാവിൽ

അസോസിയേറ്റ് ഡയറക്ടർ – ആൻസൻ ജേക്കബ്, ജിത്തു കാലിക്കറ്റ് അസോസിയേറ്റ്, വൈശാഖ് നാഥ്‌

പോസ്റ്റർ ഡിസൈൻ – ദിനേഷ് യു എം, ലിജു തക്കാളി ഡിസൈൻ, അജു രജീഷ്

ഡബ്ബ് – ഡി 5 സ്റ്റുഡിയോ

ഹെലിക്യാം – ഷിബിൻദാസ്

പി ആർ ഒ – കുട്ടേട്ടൻസ് ഫിലിം

1 COMMENT

Comments are closed.

spot_img

Related Articles

Manila in the Claws of Light

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Manila in the Claws of Light Director: Lino Brocka Year: 1975 Language: Philippino 'നിങ്ങള്‍ക്ക് കിട്ടേണ്ട കൂലി കാശ് കൊടുത്ത് വാങ്ങേണ്ടിവരിക, അത് നിങ്ങളുടെ സ്വന്തം കൊഴുപ്പില്‍ നിങ്ങളെ...

ന്യൂവേവ് ഫിലിം സ്‌കൂൾ പ്രവേശനം: മെയ് 30 വരെ അപേക്ഷിക്കാം

കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ 2022-23 അധ്യയന വർഷത്തെ ഫിലിം മേക്കിങ് റഗുലർ ബാച്ചിലേയ്ക്ക് മെയ് 30 വരെ അപേക്ഷിക്കാം. ഓഗസ്റ്റ് ഒന്നിന് ക്ലാസുകൾ ആരംഭിക്കും. ഒരു വർഷമാണ് കോഴ്‌സിന്റെ കാലദൈർഘ്യം. പ്രവേശനപ്പരീക്ഷയുടെയും...

‘കാളച്ചേകോൻ’ മെയ് 27 ന് തിയേറ്ററുകളിൽ

ഫുട്‍ബോളെന്ന പോലെ, മലബാറിന്റെ തനത് സംസ്കാരത്തിന്റെ മുഖമുദ്രകളിലൊന്നായിരുന്നു കാളപ്പൂട്ടും. കാളപ്പൂട്ടിന്റെ പശ്ചാത്തലത്തിൽ മണ്ണിന്റെയും മനുഷ്യന്റെയും കഥ പറയുന്ന, കെ.എസ് ഹരിഹരന്റെ "കാളച്ചേകോൻ" മെയ് 27 ന് തിയേറ്ററുകളിലെത്തും. കെ.എസ് ഹരിഹരൻ തിരക്കഥ എഴുതി...
spot_img

Latest Articles