HomeTRAVEL & TOURISMവിശപ്പ് മുഖത്തൊട്ടിച്ച പുഞ്ചിരി

വിശപ്പ് മുഖത്തൊട്ടിച്ച പുഞ്ചിരി

Published on

spot_imgspot_img

വിനോദ് വി ആർ

വയനാട്ടിലെ പുൽപ്പള്ളിയിൽ കുടിയേറ്റ മേഖലയായ വനത്തിനുള്ളിലെ 73 എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കോളനിയിലെ അംഗൻവാടി.

ഇത്തവണ അങ്ങോട്ടേക്കായിരുന്നു ഞങ്ങളുടെ യാത്ര. കാട്ടിലൂടെ വേണം ആ കോളനിയിലേക്ക് പോകാൻ. ഹരിതാഭമായ വനഭംഗിയുടെയും പക്ഷികോലാഹലങ്ങളുടെയും നടുവിലൂടെ ഞങ്ങൾ യാത്ര തുടർന്നു. കോളനിയിലെ ഒരു വിധം ആളുകളുമായി പരിചയമുണ്ട്. പോകും വഴി ചിലരെ കണ്ട് സുഖവിവരം അന്വേഷിച്ചു. അവിടെ ചില കുടിലുകളുണ്ട് കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും കഥ പറയുന്ന കുടിലുകൾ, വിശപ്പിന്റെയും ദാഹത്തിന്റെയും മണമുള്ള കുരുന്ന്‍ കണ്ണുകൾ, വിശപ്പ് മറയ്ക്കാൻ ശ്രമിക്കുന്ന അമ്മകണ്ണുകൾ, വേല ചെയ്യാൻ പറ്റാത്ത ഭീതിയുടെ നിസ്സഹായതയുടെ അച്ഛൻകണ്ണുകൾ, അങ്ങനെ വിട്ടുകൊടുക്കലിന്റെയും വേദനയുടെയും പങ്കുവെക്കലിന്റെയും കഥപറയുന്ന അനേകം കണ്ണുകൾ.  ഇന്നിനെകുറിച്ച് മാത്രം ഭയക്കുന്ന നാളെയെക്കുറിച്ച് ആകുലരല്ലാത്ത അനേകം പേർ.

കോളനിയിലെ പല വീടുകളും സർക്കാരിന്റെ ആനുകൂല്യത്തിൽ പണിയുകയാണ്. പക്ഷെ കുടിലുകൾ എറെ ഉണ്ട്, രേഖകൾ നഷ്ടപ്പെട്ടവർ, വൃദ്ധ മാതാപിതാക്കൾ…  “അവഗണിക്കപ്പെട്ടവർ ” നിരവധി.

അങ്ങനെ ഞങ്ങൾ സ്വർഗ്ഗതുല്യമായ ആ അങ്കണവാടിയിലെത്തി. യാതൊരുവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങളോ ആധുനിക കളിക്കോപ്പുകളോ ഒന്നുമില്ലാത്ത ഒന്നോ രണ്ടോ കളിപ്പാട്ടങ്ങളും പൊളിഞ്ഞുതുടങ്ങിയ ഊഞ്ഞാലുമുള്ള ഒരു കൊച്ചു അംഗനവാടി. ഞങ്ങളെ കണ്ടപ്പോൾ അവരുടെ മുഖത്ത് കണ്ട പേടി ഒന്ന് കൂട്ടുകൂടിയപ്പോൾ മെല്ലെ ചിരിയായി.. കളിയായി.. സംസാരമായി…  ആരുടെയും മനസ്സലിയിക്കുന്ന നിഷ്കളങ്കമായ ചിരിയാണവർക്ക്. അവരോടൊപ്പമുള്ള ഓരോനിമിഷങ്ങളും കടന്നുപോയതറിഞ്ഞില്ല.. ഉച്ചക്ക് അവരോടൊപ്പം കഴിച്ച ഗോതമ്പിന്റെ ഉപ്പുമാവിന് എന്തെന്നില്ലാത്ത രുചി തോന്നി.

മനസില്ലാ മനസോടെ ആയയുടെ നിർബന്ധത്തിനു വഴങ്ങി അവർ ഉച്ചമയങ്ങാൻ പോയി… ഞങ്ങളും പതിയെ മനസില്ലാ മനസോടെ അവിടെ നിന്നിറങ്ങി.. പോകും വഴിയിലും പിന്നീടും അവരുടെ പുഞ്ചിരി മാത്രമായിരുന്നു മനസ്സിൽ.

“വിശപ്പ് മുഖത്തൊട്ടിച്ച നിഷ്കളങ്കമായ പുഞ്ചിരി”

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this