Homeലേഖനങ്ങൾഒരു സബാൾട്ടേൺ യുവാവിന്റെ വനിതാദിനക്കുറിപ്പ്

ഒരു സബാൾട്ടേൺ യുവാവിന്റെ വനിതാദിനക്കുറിപ്പ്

Published on

spot_imgspot_img

സനൽ ഹരിദാസ്

ലോകമെമ്പാടും ഇന്ന് വനിതാ ദിനം ആഘോഷിക്കുകയാണ്. സ്ത്രീ സ്വതന്ത്ര്യവും സമത്വവും ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശമാണ് അന്താരാഷ്ട്ര വനിതാദിനത്തിനുള്ളത്. ഈ ദിനത്തിന്റെ പശ്ചാത്തലത്തിൽ കേരളീയ ഫെമിനിസത്തിന്റെ മുഖ്യധാരയെ വിമർശനാത്മകമായി പരിശോധിക്കാനാണ് ഞാൻ മുതിരുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും സ്ത്രീ സമത്വത്തിനായുള്ള കൂട്ടായ സ്വരങ്ങൾ അടുത്ത കാലങ്ങളിൽ ഉയർന്നു കേട്ടിരുന്നു.

തോട്ടം തൊഴിലാളി മേഖലയിലെ പൊമ്പിളെ ഒരുമൈ മുതൽ സിനിമാ രംഗത്തെ വിമൻസ് കളക്ടീവ് വരെ അതിൽ ഉൾപ്പെടുന്നു. ഇതിൽ പൊമ്പിളെ ഒരുമൈയും വസ്ത്ര വ്യാപാര രംഗത്തെ അസംഘടിത സ്ത്രീ തൊഴിലാളികളും ഉൾപ്പെടെയുള്ളവരുടെ സമര മുന്നേറ്റങ്ങൾ അതാതു മേഖലകളിലെ ചൂഷണങ്ങൾക്കെതിരെയുള്ളവയായി പരിഗണിക്കപ്പെടുമ്പോൾ, WCC (വുമൺ സിനിമ കളക്റ്റീവ്) യുടെ മുന്നേറ്റങ്ങൾ സ്ത്രീകളുടെ പൊതു പ്രശ്നങ്ങളെ അഭിസംബോധന ചെയുന്നവയായാണ് പരിഗണിക്കപെട്ടുപോരുന്നത്.

അതിനാൽ തന്നെ WCC യുടെ നെടും തൂണുകളിലൊരാളായ റിമാ കല്ലിങ്കലിന്റെ ഒരു പ്രസ്താവനയെ മുന്നോട്ടു വക്കുകയാണ്.  തന്റെ ചെറുപ്പകാലത്തു വീട്ടിൽ പ്രത്യേക വിഭവങ്ങൾ പാചകം ചെയുമ്പോൾ അതിന്റെ ഭൂരിഭാഗവും വീതിക്കപ്പെട്ടിരുന്നത് സഹോദരന്മാർക്കായിരുന്നു എന്നാണ് റിമ ഒരു പൊതു പരിപാടിയിൽ പറയുകയുണ്ടായത്.

കുടുംബങ്ങളിലെ ആൺ-പെൺ പക്ഷഭേദങ്ങൾക്ക്  ഉദാഹരണമായാണ് പ്രസ്തുത സംഭവത്തെ റിമ ഉദ്ധരിച്ചത്. ഇതേ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അവർ വലിയ തോതിൽ അപഹസിക്കപ്പെടുകയുണ്ടായി. സ്ത്രീ വിരുദ്ധമായി  വളർന്നുവന്ന ആൺ കൂട്ടങ്ങളുടെ തേജോവധ ശ്രമങ്ങളായി അവയെ കാണുന്നതിൽ തെറ്റുപറയാനാകില്ല. എന്നാൽ റിമയുടെ പ്രസ്താവനയും പൊതുബോധവുമായുള്ള സംഘർഷത്തിന്റെ സാമൂഹിക – സാംസ്‌കാരിക പശ്ചാത്തലങ്ങളും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

water colour workshop by subesh padmanabhan

റിമാ കല്ലിങ്കൽ അപ്പർ ക്ലാസ്/അപ്പർ മിഡിൽ ക്ലാസ് പശ്ചാത്തലത്തിൽ ഉൾപ്പെടുന്ന ഒരാളാണെന്നാണ് ഞൻ മനസ്സിലാക്കുന്നത്.  അതുകൊണ്ടുതന്നെ ഒരു അടിസ്ഥാനവർഗ കുടുംബത്തിലെ സമാനമായ വിവേചനത്തിന്റെ രാഷ്ട്രീയ വ്യവസ്ഥ അവർക്ക് മനസിലാകുക ശ്രമകരവുമാണ്. വർക്കിംങ്ങ് ക്ലാസ് ആൺകുട്ടികൾക്ക് വളരെ ചെറിയ പ്രായം മുതൽക്കുതന്നെ അധിക പരിഗണന(താരതമ്യേന) ലഭിക്കുന്നുണ്ടെകിൽ അതിന്റെ പ്രധാന കാരണം അവർ കുടുംബ ഭാരം ചുമക്കേണ്ടവരാണ് എന്ന വ്യവസ്ഥാപിത ചിന്തയുടെ പിൻതുടർച്ച മൂലമാണ്. കേരളത്തിലെ അസമ്പന്ന കുടുംബങ്ങളിലേ മിക്കവാറും ആൺകുട്ടികൾ തൊഴിലധിഷ്ഠിത കോഴ്‌സുകൾ തിരഞ്ഞെടുക്കാനോ ഉപജീവനാധിഷ്ഠിതമായി സ്വന്തം ചിന്തകളെ പരുവപ്പെടുത്താനോ പ്രധാന കാരണം, മേൽ പറഞ്ഞതുപോലെ ബാല്യം മുതൽ അടിച്ചേൽപിക്കപ്പെടുന്ന ബാധ്യതാ ബോധങ്ങൾ മൂലമാണ്. വേണ്ടത്ര വാർദ്ധക്യകാല പെൻഷനുകളോ വയോജന സംരക്ഷണ പദ്ധതികളോ രാജ്യത്ത് നിലവിലില്ല എന്നത് മാതാപിതാക്കളുടെ അരക്ഷിതാവസ്ഥകൾക്കും അമിതമായ ആശ്രിത മനോഭാവത്തിനും (നിർബന്ധിതമായ) ഒരു കാരണമാണെന്നും വരാം.

മലയാള മനോരമ ദിനപത്രത്തിലെ ‘വാചകമേള’ എന്ന പംക്തിയിൽ പ്രൊഫ. എം. ലീലാവതിയുടേതായി വന്ന ഒരു പ്രസ്താവന ഇന്നും ഓർത്തുവെക്കുന്നുണ്ട്.

‘അടിസ്ഥാനവർഗ/ അവശജാതി സ്ത്രീകൾ സർഗാത്മകാരായ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാത്തത് എങ്ങനെ ഒരു പൊതു സമൂഹത്തിന്റെ പിഴവാകും?” – എന്നതാണ് അതിന്റ ഏകദേശ സാരം. തൊഴിലെടുത്ത് കുടുംബം പോറ്റേണ്ടതിനായി വളർത്തപ്പെടുന്ന ആൺകുട്ടികൾക്ക് സ്വന്തം സർഗാത്മക ജീവിതമോ പ്രത്യേക കഴിവുകളോ പരിപാലിക്കാനോ, അവ തിരിച്ചറിയാൻ പോലുമോ സാധ്യതയില്ല എന്ന വസ്തുതയാണ് ലീലാവതിയുടെ വരേണ്യ സ്ത്രീ യുക്തി മനഃപൂർവ്വമോ അല്ലാതെയോ മറന്നു കളയുന്നത്.

സനൽ ഹരിദാസ്

സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ബലികഴിച്ചു ബാധ്യതകളുടെ തലമുറാനന്തര ഗമനത്തിന്റെ ഭാഗമാകുന്ന, അതിലേയ്ക്കായി ബാല്യം മുതൽ അധിക പരിഗണനകൾ ‘ഏറ്റുവാങ്ങേണ്ടി വരുന്ന’ അസമ്പന്ന പുരുഷ്യന്റ ഗതികേടുകളെയാണ് റിമ വർഗ വ്യത്യാസങ്ങളെ അവഗണിച്ചുകൊണ്ട് പുരുഷാധിപത്യമെന്ന നിലയിൽ സാമാന്യ വത്ക്കരിക്കുന്നത്.

‘കഫർണൗം’ എന്ന ലബനീസ് ചിത്രത്തിൽ, തന്നെ  ജനിപ്പിച്ചു എന്ന കാരണത്തിന്റെ പേരിൽ മാതാപിതാക്കൾക്കെതിരെ കോടതിയിൽ വാദിക്കുന്ന ‘സെയ്ൻ’ എന്ന ബാലനെ കാണാം. ബാല്യ വിവാഹത്തിനിരയായി മരണപ്പെട്ട സ്വന്തം സഹോദരിയെപ്പോലെത്ത ന്നെ, നിത്യ ദാരിദ്ര്യത്തിന്റെ സമ്മർദ്ദങ്ങളോട് ജനനം മുതൽ പൊരുതേണ്ടിവരുന്ന തന്റെ ജീവിതാവസ്ഥയും കുറ്റകരമാണെന്ന അവന്റെ തിരിച്ചറിവ്  അസ്വാതന്ത്രത്തെക്കുറിച്ചുള്ള ബോധങ്ങളുടെ ആഴത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഈ ചിത്രത്തിന്റെ കഥാകൃത്തും സഹ തിരക്കഥാകൃത്തും സംവിധായികയുമായ നാദിൻ ലബാകിയിൽ നിറഞ്ഞുനിൽക്കുന്നതും, നമ്മുടെ മുഖ്യധാരാ സ്ത്രീ വിമോചകരിൽ ഒട്ടുമേയില്ലാത്തതും ഈ നിലയിലുള്ള ആഴമേറിയ സാമൂഹ്യാവബോധമാണ്. ‘ഫെമിനിസത്തിന്റെ ബൈബിൾ’ എന്ന പേരിൽ അറിയപ്പെടുന്ന ‘സെക്കൻഡ് സെക്സ് ‘ എന്ന പുസ്തകത്തിൽ സിമോൺ ദി ബുവ്വ സ്ത്രീ വിമോചനത്തെ സംബന്ധിച്ചു പറയുന്ന ഒരു വാചകം ഈ അവസരത്തിൽ എടുത്തുപറയേണ്ടതാണ്. “സ്ത്രീ സമത്വമെന്നാൽ സ്ത്രീക്കും പുരുഷനും ഇടയിലുള്ള സമത്വം മാത്രമല്ല, ഒരു സ്ത്രീക്കും മറ്റൊരു സ്ത്രീക്കും ഇടയിലുള്ള തുല്യത കൂടിയാണ്”- എന്നാണ് സിമോൺ നിരീക്ഷിക്കുന്നത്.

athma-ad-brochure-design

ഫെമിനിസം എന്നാൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമ്പൂർണ്ണ വിമോചനമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സങ്കുചിതവും, സമ്പന്ന യുക്തി കേന്ദ്രിതവുമായ സ്ത്രീപക്ഷ ചിന്തകൾ സ്ത്രീ വിമോചനത്തിന്റെ മുഖ്യധാരയായി പരിഗണിക്കപ്പെടുന്ന കാലത്ത് എതിർ സ്വരങ്ങൾ അനിവാര്യമാണെന്ന  ബോധ്യത്തിലാണ് ഇതെഴുതുന്നത്.

വനിതാദിന ആശംസകൾ. വിമോചനം പുലരട്ടെ.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...