മൂന്നാമത്‌ ‘ദേശാഭിമാനി’ പുരസ്‌കാരം യേശുദാസിന്‌

തിരുവനന്തപുരം: മൂന്നാമത്‌ ‘ദേശാഭിമാനി’ പുരസ്‌കാരം യേശുദാസിന്‌. സംഗീതലോകത്തെ അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവന കണക്കിലെടുത്താണ്‌ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തതെന്ന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും ചീഫ്‌ എഡിറ്റർ പി രാജീവും അറിയിച്ചു. രണ്ട്‌ ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

ഇപ്പോൾ അമേരിക്കയിലുള്ള യേശുദാസിന്റെ സൗകര്യം പരിഗണിച്ച്‌ പുരസ്‌കാര സമർപ്പണ തീയതി തീരുമാനിക്കും. സാമൂഹ്യ– സാംസ്‌കാരിക- സാഹിത്യ മേഖലകളിലെ സമഗ്രസംഭാവനയ്‌ക്കാണ്‌ ദേശാഭിമാനി പുരസ്‌കാരം നൽകുന്നത്‌. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്കായിരുന്നു ആദ്യപുരസ്‌കാരം. കഴിഞ്ഞ തവണ ടി പത്മനാഭനും അർഹനായി.

Leave a Reply

Your email address will not be published. Required fields are marked *