Homeസാഹിത്യംകെ.എസ്.കെ.സ്മാരക യുവപ്രതിഭ കാവ്യപുരസ്കാരം (2017) ഡോ:കെ.എസ്.കൃഷ്ണകുമാറിന്.

കെ.എസ്.കെ.സ്മാരക യുവപ്രതിഭ കാവ്യപുരസ്കാരം (2017) ഡോ:കെ.എസ്.കൃഷ്ണകുമാറിന്.

Published on

spot_imgspot_img
കെ.എസ്.കെ.സ്മാരക യുവപ്രതിഭ കാവ്യപുരസ്കാരം (2017) ‘പേടിയാകുന്നു ഇങ്ങനെ തനിയെ ഒരു പൂവായ് വിരിഞ്ഞു നിൽക്കാൻ’ എന്ന കവിതയിലൂടെ ഡോ:കെ.എസ്.കൃഷ്ണകുമാറിന്. (മൂത്തുകുന്നം എസ്.എൻ.എം ട്രെയ്നിംഗ് കോളേജ് അസ്സിസ്റ്റന്റ് പ്രൊഫസർ, വിദ്യാഭ്യാസ പരിശീലന ഗവേഷണം ബസ്റ്റ് അച്ചീവ്മെന്റ്, രാഷ്ട്രവിഭൂഷൻ, മദർ തെരേസ, പ്രിയദർശിനി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്) മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ ലൈഫ് മെമ്പർ ആണ്. വിധിനിർണ്ണയ കമ്മറ്റിയുടെ പ്രത്യേക അഭിനന്ദനത്തിന് ‘കവിയും പെണ്ണും’ രതീഷ്.കെ.എസ്, കളഞ്ഞ് പോയ ഒരുവളെ കവിത കണ്ടെത്തുന്നു’ രാധിക സനോജ് എന്നിവർ അർഹരായി. പി.എൻ.ഗോപീകൃഷ്ണൻ അദ്ധ്യക്ഷനായി പി.പി.ശ്രീധരനുണ്ണി, വീരാൻകുട്ടി, ഡോ:കവിതബാലകൃഷ്ണൻ, അസ്സോ.പ്രൊഫ:കെ.ബി.റോയ് എന്നിവരടങ്ങുന്ന വിധിനിർണ്ണയ കമ്മറ്റിയാണ് പുരസ്കാര ജേതാവിനെ തീരുമാനിച്ചത്. ജൂൺ 25ന് ഞായറാഴ്ച തൃശൂർ, തളിക്കുളം പത്താംകല്ലിലുള്ള സി.എം.എസ്.യൂ.പി സ്കൂളിൽ വൈകീട്ട് 4 മണിക്ക് നടക്കുന്ന സ്മൃതി സദസ്സിൽ കവി കുരീപ്പുഴ ശ്രീകുമാർ പുരസ്കാരം സമ്മാനിക്കും. കവിയും നിരൂപകനും പ്രഭാഷകനുമായ അഗസ്റ്റിൻ കുട്ടനെല്ലൂർ കെ.എസ്.കെ അനുസ്മരണ പ്രഭാഷണവും, തുടർന്ന് ശ്രീജിഷ് കെ.പൊയ്യാറ അദ്ധ്യക്ഷനായുള്ള കവിയരങ്ങ് മുൻ കെ.എസ്.കെ പുരസ്കാരജേതാവ് രാമൻ ബിനീഷ് ഉദ്ഘാടനം നിർവ്വഹിക്കും. കവിയും, കെ.എസ്.കെ.യുടെ മകനുമായ കെ.കെ.എസ് വിശിഷ്ഠ സാന്നിദ്ധ്യം ഉണ്ടായിരിക്കും. കെ.എസ്.കെ.തളിക്കുളത്തിന്റെ ‘പട്ടിണിയിലെപ്രണയം’ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കരവും ഉണ്ടായിരിക്കും.
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this