Tuesday, January 18, 2022

ബഹിയ

എഴുത്തുകാരി | അധ്യാപിക ‌| സൈക്കോളജിസ്റ്റ്

ഗുരുവായൂർ പൂക്കില്ലത്ത് മുഹമ്മദുണ്ണിയുടെയും ഖദീജയുടെയും മകളായി 1984 ജൂണ്‍ 5 ന് ജനനം.
കൺസൾട്ടന്റ് സൈക്കോളജിസ്റ്റും ഹിപ്നോതെറാപ്പിസ്റ്റും മോട്ടീവേഷൻ ട്രെയിനറുമാണ്. വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും അധ്യാപികയായും ജോലി ചെയ്തു വരുന്നു.

കൃഷി,കന്നുകാലി വളർത്തൽ, പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയിൽ സജീവം.
അധ്യാപകനായ ഫായിസ് ആണ് ഭർത്താവ്. വിദ്യാര്‍ഥികളായ ഫൈഹ, ഫത്ഹ, ഫഹ്‌മി, ഫിൽസ എന്നിവര്‍ മക്കളാണ്.

പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ

കവിതാസമാഹാരങ്ങൾ

  • മഴയുറങ്ങാത്ത രാത്രി
  • കസായിപ്പുരയിലെ ആട്ടിൻകുട്ടികൾ
  • ഫുൾജാർ ആസിഡ് നന്ദികൾ

കഥാസമാഹാരം

  • ഉരഗപർവം

പുരസ്കാരങ്ങൾ | ‌അംഗീകാരങ്ങൾ

കലാകൗമുദി കഥാമാസികയുടെ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനവും കഥാ മത്സരത്തിൽ മൂന്നാം സ്ഥാനവും,
നുറുങ് മാസികയുടെ കവിതാ മത്സരത്തിൽ മൂന്നാം സ്ഥാനം, അക്ഷരദീപം മികച്ച കവിതാ പുരസ്‌കാരം, ഖത്തർ വെളിച്ചം കമ്മിറ്റി കൃഷി, എഴുത്ത് പുരസ്‌കാരങ്ങൾ, UAE വെളിച്ചം കമ്മിറ്റി പുരസ്‌കാരം, ചാവക്കാട് എജുക്കേഷ്ണൽ ട്രസ്റ്റിന്റേയും വിമൺസ് ഇസ്ലാമിയാ കോളേജ് ട്രസ്റ്റിന്റേയും പുരസ്‌കാരം, MRY പൊതുവേദിയുടെ പുരസ്‌കാരം, നെഹ്രു യുവ കേന്ദ്രയും അബാസ്കർ സ്കൂൾ ഓഫ് ആക്ടിംഗും ചേർന്ന് നടത്തിയ NYK ജില്ലാ തല ഫെസ്റ്റിലെ കവിതാ-കഥാ പുരസ്കാരങ്ങൾ, ഷാർജാ ബുക്ക് ഫെയർ ബുക്ക് റിലീസിങ് സർട്ടിഫിക്കറ്റ്, കേരളാ ഗവൺമെന്റിന്റെ മികച്ച കർഷകനുള്ള പഞ്ചായത്ത് തല പുരസ്‌കാരം, കൊണ്ടോട്ടി യുവ കലാസാഹിതി മഴരചനാ പുരസ്‌കാരം, മാതൃഭൂമി ഓൺലൈൻ നടത്തിയ പ്രണയദിന അനുഭവക്കുറിപ്പ് മത്സരവിജയി  തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

ഉപ്പയില്ലാത്ത ഞാൻ

കസായിപ്പുരയിലെ ആട്ടിൻകുട്ടികൾ

ഫുൾ ജാർ ആസിഡ് നന്ദികൾ

വിലാസം

ബഹിയ.വി.എം
തേത്തയിൽ
വെളിയങ്കോട്
പഴഞ്ഞി, 679579
മലപ്പുറം ജില്ല
ഫോൺ:- 9846775417
E-MAIL:- bahiyavm@gmail.com

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.LEAVE A REPLY

Please enter your comment!
Please enter your name here

Related Articles

മാരിയത്ത് സി എച്ച്

എഴുത്തുകാരി, ചിത്രകാരി | മലപ്പുറം മലപ്പുറം ജില്ലയില്‍ നിലമ്പൂരിനടുത്ത് ചുങ്കത്തറയില്‍ ചോലശ്ശേരി സെയ്തലവി ഹാജിയുടെയും (കുഞ്ഞാവ) സൈനബയുടെയും നാലുമക്കളില്‍ രണ്ടാമത്തെ മകളാണ് മാരിയത്ത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പനിയെത്തുടര്‍ന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്ടമായി. അതു...

C Bhagyanath

Artist | Kochi, Kerala Education  1991 - Completed BFA (Painting, 1991) from College of Fine Arts, Trivandrum  2006 - MFA (Painting, -2006)  from University of Hyderabad  Solo shows  ...

പത്മശ്രീ രാമചന്ദ്ര പുലവർ

തോൽപ്പാവക്കൂത്ത് കലാകാരൻ | പാലക്കാട് 1960, മെയ് 25 ന് ഷൊർണൂരിനടുത്ത് കൂനത്തറ എന്ന ഗ്രാമത്തിൽ, പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരനായ കൃഷ്ണൻകുട്ടി പുലവരുടേയും ഗോമതിയമ്മയുടെയും മകനായാണ് രാമചന്ദ്രപുലവരുടെ ജനനം. പരമ്പരാഗത പാവകളി കുടുംബത്തിലെ പതിമൂന്നാം...

Latest Articles