ഇത്ര മാത്രം

കവിത ഹരീന്ദ്രൻ പോറ്റി

കണ്ണിലെ കൗതുകം തൊട്ടു-
ള്ളിലെ കവിത വരെ
കയ്യിലെ മഞ്ചാടി മുതല്‍
കടലോളമെത്തിയ കനവ് വരെ.

നീ പോയപ്പോ കൂടെ
കൊണ്ട് പോയത്
ഇത്ര മാത്രം.

ഇത്ര മാത്രമായിരുന്നു
ഞാന്‍
അതറിഞ്ഞത് നീ മാത്രവും.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

1 thought on “ഇത്ര മാത്രം

Leave a Reply

Your email address will not be published. Required fields are marked *