Wednesday, September 30, 2020
Home സാഹിത്യം കവിതകൾ ഒറ്റച്ചോദ്യം

ഒറ്റച്ചോദ്യം

കെ എസ്‌ കൃഷ്ണകുമാർ

നേരത്തെയെത്തി.
താക്കോൽ
അവളുടെ കയ്യിലാണ്.

താഴിട്ട്‌ പൂട്ടിയ പടിവാതിലഴികൾ
പിടിച്ചങ്ങനെ
നിൽക്കുമ്പോൾ
പൊടുന്നനെ
തെറിച്ചുപോയി
ചിന്തയുടെ
ഒരു ചുഴലിയിൽ
വർഷങ്ങൾ
മുന്നിലേക്ക്‌.

വീടിനുമുന്നിൽ
അന്യനായി
ആത്മാവായി
വന്നു നിൽക്കുന്നതുപോലെ,
അകത്തേക്ക്‌
കടക്കാനാകാതെ
ജീർണ്ണിച്ച
ചീർത്ത
ചിതലരിച്ച
വീടും
മുറ്റവും
ഓർമ്മകളും
മണങ്ങളും
തിങ്ങിനിറഞ്ഞ്‌
നനയ്ക്കാതെ
ഉണങ്ങിപ്പോയ ചെടികളും
പുരപ്പുറത്തോളം
വളർന്ന് അധികാരം കാണിച്ച്‌ ചുറ്റുമുലാത്തുന്ന പുല്ലുകളും
മദ്യപിച്ച്‌ നെഞ്ചുയർത്തി നിൽക്കുന്ന ചിതൽപ്പുറ്റുകളും
കാലടികൾ വറ്റിയ മുറ്റവും
അക്കാലമത്രെയുമടിച്ച
ചായമൊക്കെയുണങ്ങി ചുക്കിച്ചുളിഞ്ഞ
ചുമരുകൾക്കുള്ളിലെ അസ്ഥികൾ
നിഴലിക്കുന്ന വീടും
കാറ്റ്‌ കൊന്നിട്ട
ഓലപ്പട്ടകളും
മരക്കൊമ്പുകളും
പട്ടടപ്പുതപ്പിട്ട്‌
രക്തം വാർന്ന ഞരമ്പുകൾ പാഴ്ച്ചെടിപ്പടർപ്പുകളുണങ്ങിയതിനുള്ളിൽ
ശുഷ്കഗർഭം അടുക്കളക്കിണറരമതിലും
അനുസരണയറ്റ്‌ കൂട്ടം തെറ്റി
അവറ്റയുടെ ഇഷ്ടത്തിനിരിക്കുന്ന മേൽക്കൂരയോടുകളും
ഇടയിലൂടെ
ജാരന്മാർ
തല പൊക്കും പോലെ
അരണമരപ്പട്ടിക്കീരികളും അകത്തളത്തിലോ കിടപ്പുമുറിയേതിലോ
ആരോ കിടന്ന് ഊർദ്ധ്വൻ വലിക്കുന്നതുപോലെ വീടിന്റെയുള്ളിലേക്കൊലിച്ചിറങ്ങുന്ന പോക്കുവെയിൽവള്ളിയും
തൈലക്കുപ്പികളും മൂത്രപ്പാത്രവും മരണവും എള്ളും നാക്കിലയും ദർഭയും മൺകുടുക്കയും പച്ചമാവിൻതടിക്കീറുകളും അവസാനരണ്ടിറ്റ്‌ ജലവുമൊക്കെ തട്ടിമുട്ടി
ഗെയ്റ്റഴികളും കടന്ന്
ചെരിപ്പൂരി വച്ച്‌
കാൽ കഴുകി പടികൾ ‌കയറിച്ചെന്ന് വാതിൽപ്പലകകളിൽ തലയിടിച്ച്‌
കാഴ്ചകൾ കിതയ്ക്കുമ്പോൾ,
പേടിപ്പിച്ചു കളഞ്ഞു
പുറകിൽ നിന്ന്
അവളുടെ ചോദ്യം,
നേരത്തെയെത്തുമെങ്കിൽ
പറയാതിരുന്നതെന്തേ?


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Leave a Reply

Most Popular

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് " സാല്‍മണ്‍" ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...
%d bloggers like this: