വീണ്ടും വരുന്നു മഞ്ചാടിക്കുരു നാടകകളരി

റെഡ് യങ്‌സ് വെള്ളിമാടുകുന്ന് കഴിഞ്ഞ ആറുവർഷമായി സംഘടിപ്പിക്കുന്ന മഞ്ചാടിക്കുരു കുട്ടികളുടെ നാടകകളരി വീണ്ടുമെത്തുന്നു. നാടകകളരിയുടെ ഏഴാം സീസൺ ക്യാമ്പ് ഏപ്രിൽ 22 മുതൽ 28 വരെ വെള്ളിമാടുകുന്ന് പി എം ഒ സിയിൽ വെച്ചു നടക്കും. 7 മുതൽ 12 വയസു വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം .
നാടകപരിശീലനം, യോഗ, സിനിമ പരിചയം, വ്യക്തിത്വവികസനം, വിനോദയാത്ര തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഏഴുദിവസത്തെ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാവും. കൂടാതെ ശ്രദ്ധേയമായ നാടകങ്ങൾ കാഴ്ചകളിയെത്തുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന നാടകോത്സവും അനുബന്ധമായി നടക്കും.

ഗുരു ചേമഞ്ചേരി, സിവിക് ചന്ദ്രൻ, പ്രകാശ് ബാരെ, മാമുക്കോയ, മനോജ്  നാരായണൻ, ദീദി ദാമോദരൻ, ജയപ്രകാശ് കുളൂർ തുടങ്ങിയ കലാസാംസ്കാരിക രംഗത്തെ പ്രശസ്തർ ക്യാമ്പിന് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് 9446781218 , 9745650011 എന്നെ നമ്പറുകളിൽ ബന്ധപ്പെടാം

Leave a Reply

Your email address will not be published. Required fields are marked *