HomeTHE ARTERIASEQUEL 48മരം / The Tree

മരം / The Tree

Published on

spot_imgspot_img

കവിത
കല്പന സിങ് ചിറ്റ്നിസ്
വിവർത്തനം: റാഷ്

1
വിതുമ്പിയില്ല
കരുണയ്ക്കായി യാചിച്ചില്ല
പരാതിപ്പെട്ടില്ല
നിശബ്ദമായി മറിഞ്ഞു വീണു,
ആ മരം

2
അതിന്റെ മാംസം പോലെ
മഞ്ഞച്ച എന്റെ കൈകളിലൂടെ
വെളുത്ത രക്തമൊഴുകി
ഈർച്ചവാളിന്റെ കറക്കത്തിന്റെ
കാതടയ്ക്കുന്ന ശബ്ദത്തിൽ
വിറ കൊണ്ട കൈകൾ
ഞാനാണ് ആ മരം
അതിന്റെ കൊലയാളിയും

3

അതിന്റെ  ചോര വെളുത്തിരുന്നു
ഞങ്ങൾ അതിന്റെ
ശോണിമ ഊറ്റിക്കളഞ്ഞു,
ഇലകളുടെ ഹരിതവും

4

വിട പറയും മുമ്പ്
അത് സ്വന്തം നിഴൽ എനിക്ക് തന്നു
പക്ഷിക്കൂടുകൾക്കായി
ഇലകളും ഉണങ്ങിയ ചില്ലകളും
ഭൂമിയുടെ വരണ്ട കൈപ്പത്തികളിൽ
അവസാനത്തെ വിത്തും
വിത്തിനകത്ത്
ജനിമൃതികളുടെ രഹസ്യങ്ങൾ
അവർ വന്ന ദിവസം,
നെറ്റിയിൽ ചുവന്ന
പൊട്ടു കുത്തിയ ദിവസം,
അതിനറിയാമായിരുന്നു
അവർ തിരിച്ചെത്തുമെന്ന്
തന്റെ തല കൊയ്യാനായി

5

ഒരു മരത്തിന്റെ ശിരച്ഛേദം
കണ്ടു നിൽക്കുന്ന മരങ്ങൾക്ക്
എന്ത് തോന്നും?
ഞാൻ മരങ്ങളോട് ചോദിച്ചപ്പോൾ
അവ തല കുനിച്ചു
നിശബ്ദമായി നിന്നു

6

അവർ വന്നു,
മരത്തെ വീഴ്ത്തി
സൂര്യൻ പടിഞ്ഞാറോട്ടു പോയി
എല്ലാരും സ്ഥലം വിട്ടു
ഭൂമി മാത്രം ബാക്കിയായി,
ഉള്ളിൽ ആനന്ദവും തൃപ്തിയുമായി
മരങ്ങൾ നിന്നിടത്ത്
അനക്കമില്ലാതെ ഞാനും,

7

മരം എന്റെ മുന്നിൽ മരിച്ചുവെന്നത്
വെറും ആകസ്മികതയാണോ?
അതോ, അത് എന്നെ കാത്തു
നിൽക്കയായിരുന്നോ?
അവസാനനിമിഷങ്ങളിൽ
പ്രിയപ്പെട്ടവരുടെ സാന്നിധ്യം
നമ്മൾ കാംക്ഷിക്കും പോലെ?
അത് എനിക്ക് തന്നിട്ട് പോയത്
ഒരു പിന്തുടർച്ചയാണ്, ഒരിതിഹാസമാണ്.

8

ഒരു മരത്തിന്റെ ശിക്ഷാവധം
നിങ്ങൾ കണ്ടിട്ടുണ്ടോ?
മരണദിനത്തിനു തലേരാത്രി
അത് കരയുമത്രെ
മരിക്കുന്ന വരെ
അതിന്റെ നെഞ്ചത്തെ
ചുവന്ന പൊട്ടിന്റെയര്ഥം
അതിനറിയാം.

9

അവിടെ പുല്ലുണ്ടായിരുന്നില്ല
വിത്തുകൾ മാത്രം
ഒരു മരം ഇവിടെ ജീവിച്ചിരുന്നു
പുല്ല് അതിന്റെ ശവമാടം പൊതിയുന്ന
ഹരിത കമ്പളം മാത്രം

10

ജനിക്കുന്ന ദിവസം
അത് ആനന്ദത്തെ തരുന്നു
വളരുമ്പോൾ – പൂക്കളും, കായ്കളും,
നിഴലും തരുന്നു
ഒരുനാൾ, അതിന്റെ ജീവനും.
ഒരു മരിച്ച  മരത്തിന്റെ നെഞ്ച് കൊണ്ടാണ്
എന്റെ മേശ പണിതിരിക്കുന്നത്.
അതിൽ തല ചായ്ക്കുമ്പോൾ,
എനിക്കതിന്റെ  ഹൃദയസ്പന്ദനം കേൾക്കാം.
വീടിന്റെ ഓരോ ജനലിന്റെയും വാതിലിന്റെയും
തോളുകളിൽ ചായുമ്പോൾ,
എനിക്ക് കേൾക്കാം,
ഭൂമിയിലെ എല്ലാ കാടുകളും
ഒരുമിച്ചു കരയുന്നത്

I
It did not weep
did not plead for mercy
nor complain.
It fell silently,
the tree.

II

My hands,
yellow as its flesh
dripping white blood,
shuddering with
the deafening sound
of the chainsaw.
I’m the tree
and the one
who kills it.

III

Its blood was white.
We took away its rouge
and the greenery of its leaves.

IV

Before the adieu
it left me its shade
leaves and straws for the birds’ nests
and the last seed, in the dried palms
of the earth’s hands.
In the seed
the mysteries of life and death.
The day they had come
to mark red on its forehead,
it knew they would be back again soon
to behead it.

V

When a tree is decapitated
before the eyes of other trees
how do they feel?
When I asked this question to the trees
in response, they stood silent
with their heads down.

VI

They came,
took down the tree
the sun moved to the west
and everyone left.
Only the earth remained
and me, motionless
where the tree stood once,
filled with joy and gratitude.

VII

Was it just a coincidence
that the tree died before my eyes?
Or had it been waiting for me
as one awaits for the loved ones
in the final days?
Before breathing its last,
it gave me an inheritance, an epic.

VIII

Have you ever seen
the execution of a tree?
It is said that the tree
weeps all night
before the day it dies.
It knows the meaning of
the red dot
on its chest.

IX

The grass wasn’t here.
It was seeded.
Once a tree lived on this ground.
The grass is a green stole
on its tomb.
X

The day it’s born brings joy.
When it grows – gives flowers, fruits, and shade.
And someday, it’s life.
My desk is the bare chest of a fallen tree.
Laying my head on it, I can hear its heartbeats.
And leaning on the shoulders of
every window and door of my home,
I can listen to all the forests on earth
weeping together.

Kalpna Singh-Chitnis is a Pushcart Prize nominated, multiple award-winning Indian-American poet , writer, filmmaker, and author of four poetry collections. Her works have appeared in notable journals such as World Literature Today, Columbia Journal, California Quarterly, Indian Literature, Silk Routes Project at (IWP) The University of Iowa, Stanford University’s Life in Quarantine, etc. Her works have been translated into fourteen languages. Poems from her award-winning book Bare Soul and her poetry film “River of Songs” have been included in the “Nova Collection” and the “Polaris Collection” Lunar Codex time capsules to go on the moon with NASA’s “Nova-C lander missions to Oceanus Procellarum” in 2022 and “NASA VIPER rover mission to the Lunar South Pole” in 2023. A former lecturer of Political Science, she is also the Editor-in-Chief of Life and Legends, the Translation Editor of IHRAF Literary, and an Advocacy Member of the United Nations Association of the USA. Her forthcoming poetry collection
Trespassing My Ancestral Lands is in the making

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...